കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ സ്വദേശി പ്രവീണ കുട്ടാവ് സ്വദേശി ജിജേഷ് എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. യുവതിയുടെ നില ഗുരുതരമാണ്.
ഇരുവരെയും പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. യുവതിയുടെ വീടിനകത്താണ് ഇരുവരെയും കണ്ടെത്തിയത്. സമീപവാസികൾ പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് വീട്ടിൽ ഇരുവരെയും കണ്ടെത്തുന്നത്. യുവതിയുടെ പിതാവും മാതവും രണ്ട് കുട്ടികളും ഒരുമിച്ചാണ് താമസമെങ്കിലും സംഭവം നടക്കുമ്പോൾ ഇവർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.


ജിജേഷ് വീട്ടിലേക്കെത്തി പ്രവീണയെ തീ കൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസിൽ നിന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം. പ്രവീണയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. ജിജേഷും പ്രവീണയും തമ്മിൽ ഏറെ നാളത്തെ സൗഹൃദം ഉള്ളതായി പൊലീസ് പറയുന്നു.
A woman and her boyfriend were found burnt in Kuttiyattur Kannur the woman's condition is critical